അറിയിപ്പ് 15-03-2020
1) ബുധനാഴ്ച ജെറുസലേമിലെ വി. സിറിളിന്‍റെ തിരുനാള്‍.
2) അടുത്ത ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇടവകപ്രതിനിധിയോഗം ഉണ്ടായിരിക്കും.അജണ്ടാ: ഫെബ്രുവരി മാസത്തെ കണക്ക് വായിച്ചു പാസാക്കുക, വിവിധ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്, 2020-2021 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള കൈക്കാരന്മാരുടെ തിരഞ്ഞെടുപ്പ്. എല്ലാ പ്രതിനിധിയോഗാംഗങ്ങളും പങ്കെടുക്കുക.
3) അടുത്ത ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കൂട്ടായ്മാ ലീഡേഴ്സിന്‍റെയും, സെക്രട്ടറിമാരുടെയും സംയുക്ത സമ്മേളനം കൗണ്‍സില്‍ ഹാളില്‍ വച്ച് നടത്തുന്നു. എല്ലാ കൂട്ടായ്മാ ലീഡേഴ്സും, സെക്രട്ടറിമാരും സംബന്ധിക്കുക.
4) കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ അഭി. പിതാവിന്‍റെ സര്‍ക്കുലര്‍പ്രകാരം മാര്‍ച്ച് 31 വരെ കൈകളില്‍ വി. കുര്‍ബാന സ്വീകരിക്കുക. കുരിശാകൃതിയില്‍ കൈകള്‍ നീട്ടി ഇടതുകൈ മുകളിലും വലതുകൈ അടിയിലും ആയി കൈകള്‍ പിടിച്ച് വി. കുര്‍ബാന സ്വീകരിച്ച് വലതുകൈ കൊണ്ട് എടുത്ത് സ്വീകരിക്കുക. സമാധാന ആശംസ പരസ്പരം കൂപ്പുകൈകളോടെ നല്‍കുക. പരസ്പരം കൈകളില്‍ സ്പര്‍ശിക്കേണ്ടതില്ല. ഹന്നാന്‍ വെള്ളത്തില്‍ വിരല്‍തൊട്ട് കുരിശുവരയ്ക്കുന്നത് ഒഴിവാക്കുക. ഛായാചിത്രങ്ങള്‍, രൂപങ്ങള്‍ മുതലായവ തൊട്ടുമുത്തുന്നത് ഒഴിവാക്കുക. ദൈവാലയങ്ങളില്‍ വി. കുര്‍ബാനയര്‍പ്പണവും, തിരുക്കര്‍മ്മങ്ങളും ഒഴികെയുള്ള എല്ലാ സമ്മേളനങ്ങളും ഒഴിവാക്കിയിരിക്കുന്നു. കുടുംബകൂട്ടായ്മകളും ഒഴിവാക്കിയിരിക്കുന്നു. 31-ാം തീയതി വരെ സണ്‍ഡേസ്കൂള്‍ ക്ലാസുകളും ഉണ്ടായിരിക്കുന്നതല്ല. 27 മുതല്‍ നടത്താനിരുന്ന ഇടവക വാര്‍ഷികധ്യാനം മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിയിരിക്കുന്നു. ചന്തക്കടവ് പള്ളിയിലെ വി. യൗസേപ്പ് പിതാവിന്‍റെ ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കുകയില്ല.
5) 19-ാം തീയതി വി. യൗസേഫ് പിതാവിന്‍റെ മരണത്തിരുനാള്‍ നാം ആഘോഷിക്കുന്നു. അന്നേദിവസം 7 മണിയുടെ വി. കുര്‍ബാന തിരുനാള്‍ കുര്‍ബാനയായിരിക്കും. തുടര്‍ന്ന് ലെദീഞ്ഞ്, മദ്ധ്യസ്ഥ പ്രാര്‍ത്ഥന.
6) ചങ്ങനാശ്ശേരി നഗരസഭയുടെ മാലിന്യസംസ്കരണ പദ്ധതിയുടെ ഭാഗമായി 2500/- രൂപയുടെ റിംഗുകള്‍ 250/- രൂപയ്ക്ക് നല്‍കുന്നതാണ്. അതിനുള്ള അപേക്ഷാഫോം ഓഫീസില്‍ ലഭ്യമാണ്. വാര്‍ഡ് കൗണ്‍സിലറിന്‍റെ ഒപ്പോടുകൂടി അത് സമര്‍പ്പിക്കേണ്ടതാണ്. 31-ാം തീയതിക്കുമുമ്പായി അപേക്ഷകള്‍ സമര്‍പ്പിക്കുക.
7) പ്രമേഹരോഗികളുടെ ജീവിതശൈലിയേക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചുമുള്ള ക്ലാസുകള്‍ അടങ്ങുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്രോഗ്രാം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ നമ്മുടെ ബുക്ക് സ്റ്റാളില്‍ പേര് രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷന്‍ ഫീസ് 100/- രൂപ. 50 പേര്‍ക്ക് മാത്രമേ ആദ്യ ബാച്ചില്‍ രജിസ്ട്രേഷന്‍ ഉള്ളൂ. മാര്‍ച്ച് 31 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
8) അടുത്ത ഞായറാഴ്ച 8 മണിയുടെ വി. കുര്‍ബാനയ്ക്കു ശേഷം എന്‍റെ വീട്ടില്‍ ദീപിക എന്ന പദ്ധതി ഉദ്ഘാടനം ചെയ്യുന്നതാണ്. നമ്മുടെ എല്ലാ വീടുകളിലും ദീപികദിനപത്രം വരുത്തണം.
9) നോമ്പുകാലത്ത് ഭക്ഷണങ്ങളും മറ്റ് ആഘോഷങ്ങളും വേണ്ടന്ന് വയ്ക്കുന്നതുകൊണ്ട് മാത്രം ആകില്ല. അത് മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുക എന്നതാണ് ക്രിസ്തീയ മൂല്യം. ഇപ്രകാരം മറ്റുള്ളവരെ സഹായിക്കുന്നതിനായി സമാഹരിക്കുന്ന തുക ഭവനമില്ലാത്ത ഒരു കുടുംബത്തിന് ഭവനം പണിതു നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുന്നു. അതിന്‍റെ ഭാഗമായി കവറുകളും, ലെറ്ററും കൂട്ടായ്മാ ലിഡേഴ്സ് വഴി ഭവനങ്ങളില്‍ എത്തിക്കുന്നതാണ്. വിശുദ്ധവാരത്തില്‍ ആ കവറുകള്‍ തുക ഇട്ട് തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
10) മാസവരി ലഭിച്ചത് ഡിസംബര്‍ 2019 – Rs. 62250/-
ജനുവരി 2020 – Rs 48200/-
ഫെബ്രുവരി 2020 – Rs. 14400/-
2020 ആഗസ്റ്റ് മാസം വരെയാണ് മാസവരി അടയ്ക്കേണ്ടത്. ഇനിയും പലകൂട്ടായ്മകളും തുകകള്‍ അടച്ചുതീര്‍ക്കുവാനുണ്ട്. അവര്‍ എത്രയും വേഗം തുകകള്‍ അടച്ചുതീര്‍ക്കുക.
11) ഇന്ന് പൂക്കള്‍ വച്ച് അലങ്കരിച്ചത് അസംപ്ഷന്‍ വാര്‍ഡ് സെന്‍റ് ആന്‍റണീസ് കൂട്ടായ്മയാണ്. അടുത്ത ഞായറാഴ്ച അസംപ്ഷന്‍ വാര്‍ഡ് സെന്‍റ് പീറ്റേഴ്സ് കൂട്ടായ്മ.

Comments are closed.

Close Menu
loading